Monday, November 21, 2011

ആരോഗ്യം വേണമെങ്കില്‍, അല്‍പ്പം വൈന്‍ ആകാം

ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ദിവസവും അല്‍പ്പം ചുവന്ന വൈന്‍ കുടിച്ചാല്‍ മതിയാകും. ആരോഗ്യം വേണമെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരം നല്ലതുപോലെ ദഹിച്ച്‌, കലോറി കത്തിച്ച്‌ ഊര്‍ജം ശേഖരിക്കപ്പെടണം. ചുവന്ന വൈനില്‍ അടങ്ങിയിരിക്കുന്ന റെസ്‌വറട്രോള്‍ ചയാപചയ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിച്ചാണ്‌ ഊര്‍ജം സംഭരിക്കുന്നത്‌.
നെതര്‍ലന്‍ഡിലെ മാസ്‌ട്രിഷ്‌ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌. പ്രത്യേകിച്ചും അമിതവണ്ണക്കാരില്‍ ചുവന്ന വൈന്‍ കൂടുതല്‍ ഫലപ്രദമാണെന്നും പരീക്ഷണത്തില്‍ കണ്ടെത്തി. ഊര്‍ജം ശേഖരിക്കപ്പെടുന്നതിനൊപ്പം ശരീരത്തിലെ കൊഴുപ്പും ക്രമീകരിക്കുന്നു. കരളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെയും രക്‌തത്തിലെ പഞ്ചസാരയുടെയും അളവ്‌ കുറയ്‌ക്കുന്നു. ഇതിലൂടെ രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതായും പരീക്ഷണത്തില്‍ കണ്ടെത്തി. ചുവന്ന വൈന്‍ എങ്ങനെയാണ്‌ ആരോഗ്യം സംരക്ഷിക്കുന്നതെന്ന്‌ ഇപ്പോള്‍ മനസിലായില്ലേ...

2 comments:

  1. ആദ്യം നല്ലെതെന്ന് പറയും.. പിന്നെ ഹാനികരമെന്നും...

    ReplyDelete
  2. വല്ല വൈന്‍ കമ്പനിക്കാരും വെച്ച ഗവേഷകര്‍ ആയിരിക്കും ശിഖണ്ടി

    ReplyDelete

Malayalam Screen Keyboard